Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
PathanamthittaKeralaLatest News

ഈ കണ്ണീരിന് വില നൽകുന്നുണ്ടെങ്കിൽ കേരളത്തിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: സന്ദീപ് വാചസ്പതി

ഗുണ്ടകളെ സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടു വരുന്ന നടപടി അവസാനിപ്പിക്കണം

തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ വൈകാരിക പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയെ ഉള്ളത്. സന്ദീപിന്റെ ചെറിയ കുഞ്ഞിന് വെറും രണ്ടുമാസം മാത്രമാണ് പ്രായം. മൂത്തകുട്ടിക്ക് വെറും രണ്ടു വയസ്സും. സന്ദീപിനേക്കാൾ 10 വയസ്സു കുറവാണ് കൊലപാതകത്തിൽ അറസ്റ്റിലായ ജിഷ്ണുവിന്. അടുത്തടുത്ത താമസക്കാർ. എന്നും കാണുന്നവർ.

എങ്കിലും ഇരുവരും തമ്മിലുള്ള ഉരസൽ ഇടയ്ക്കിടെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ജിഷ്ണുവിന്റെ അമ്മയുടെ ജോലി സന്ദീപ് ഇടപെട്ടു കളയിച്ചതെന്ന വൈരാഗ്യം ഉണ്ടാവുന്നത്. എന്നാൽ ഈ വ്യക്തിവൈരാഗ്യം അല്ല രാഷ്ട്രീയ കൊലപാതകമാണ് ഇതെന്ന് വരുത്തുകയാണ് സിപിഎം. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിലെ മയക്കുമരുന്ന് മാഫിയയെയും ഗുണ്ടാസംഘങ്ങളെയും നിർത്തലാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

ഈ സഹോദരിയുടെ കണ്ണീരിന്, സഹ പ്രവർത്തകന്റെ രക്തത്തിന് സിപിഎം നേതൃത്വം എന്തെങ്കിലും വില നൽകുന്നുണ്ടെങ്കിൽ കേരളത്തിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. ഗുണ്ടകളെ സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടു വരുന്ന നടപടി അവസാനിപ്പിക്കണം. ചെറുപ്പക്കാരെ കൂടെ നിർത്താൻ അവരുടെ ക്രിമിനൽ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്ന മനോഭാവം ഉപേക്ഷിക്കണം. പറ്റുമോ A A Rahim ?

shortlink

Related Articles

Post Your Comments

Related Articles


Back to top button