KeralaLatest NewsNews

കൂരമ്പു പോലെ തുളഞ്ഞു കയറിയ വേദനയുടെ പരിഹാസങ്ങളും ആക്ഷേപങ്ങളും: ക്ലേശകരമായ ജീവിതയാത്രകളെക്കുറിച്ചു രഞ്ജു

ഞാനും ഈ ഒരു മാറ്റത്തിനുവേണ്ടി ആയിരുന്നു പൊരുതിയത്

കയ്‌പേറിയ ജീവിത അനുഭവങ്ങൾക്ക് പിന്നാലെ ആത്മഹത്യ ചെയ്യുന്നവർ ധാരാളമാണ്. എന്നാൽ ലക്ഷ്യസ്ഥാനം മനസ്സിൽ ഉള്ളപ്പോൾ മുമ്പിലുള്ള തടസ്സങ്ങൾ ഒക്കെ നമ്മളറിയാതെ തള്ളിനീക്കുമെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രെഞ്ജിമാർ പറയുന്നു.

read also: അട്ടപ്പാടിയിൽ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നില്ല: സോഷ്യൽ ഓഡിറ്റ് ആവശ്യപ്പെട്ട് പി. രാജീവ് കേരളശ്ശേരി പരാതി നൽകി

കുറിപ്പ് പൂർണ രൂപം

കാണുന്നവർക്ക് പരിഹാസം പുച്ഛം,ഓരോ വ്യക്തികളുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ച് വിലയിരുത്താം , പക്ഷേ ജീവിച്ച യാത്രയിൽ നേരിടേണ്ടിവന്ന വെല്ലുവിളികൾ ഇന്നത്തെ ഈ മാറ്റത്തിന് വലിയൊരു വിലങ്ങുതടി ആയിരുന്നു എന്നാൽ ലക്ഷ്യസ്ഥാനം മനസ്സിൽ ഉള്ളപ്പോൾ മുമ്പിലുള്ള തടസ്സങ്ങൾ ഒക്കെ നമ്മളറിയാതെ തള്ളിനീക്കും, അതെ ഞാനും ഈ ഒരു മാറ്റത്തിനുവേണ്ടി ആയിരുന്നു പൊരുതിയത്,

തിരിഞ്ഞുനോക്കുമ്പോൾ അറിയാതെ എവിടെയോ എന്റെ മനസ്സിൽ വിങ്ങൽ ഉണ്ടാവും, കാരണം കൂരമ്പു പോലെ തുളഞ്ഞു കയറിയ വേദനയുടെ പരിഹാസങ്ങളും ആക്ഷേപങ്ങളും ചില്ലറ അല്ലായിരുന്നല്ലോ, ഓരോ മനുഷ്യന്റെയും പ്രതീക്ഷകളാണ് ജീവിതം അതെ ഞങ്ങളുടെയും പ്രതീക്ഷകളാണ് ജീവിതം, ആഗ്രഹങ്ങൾ സഫലമാക്കാൻ പൊരുതു,, പ്രണയത്തിന്റെ പേരിൽ ജീവിതം ഹോമിക്കാൻ ഉള്ളതല്ല നമ്മൾ പൊരുതിയ നേടിയ നേട്ടങ്ങൾ, അത് നമ്മൾക്ക് ആസ്വദിക്കാനുള്ളതാണ്, പ്ലീസ് ആത്മഹത്യ ഒന്നിനും പരിഹാരമല്ല ഇതുപോലെ നമ്മൾ നമ്മുടെ old ഫോട്ടോസ് കാണുമ്പോൾ നമുക്ക് മനസിലാവും നമ്മുടെ യാത്ര എത്ര ക്ലെഷകരമായിരുന്നു എന്ന്, നീവിക്കാം നമുക്ക് പൊരുതി തന്നെ ?????

shortlink

Related Articles

Post Your Comments

Related Articles


Back to top button