ബംഗളൂരു: റോഡിലെ കുഴികൾ കാരണം അപകടങ്ങൾ വർധിക്കുകയും നിരവധി ആളുകൾ മരണപ്പെടുകയും ചെയ്തിട്ടും അധികാരികൾ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ബംഗളൂരു ചാൾസ് കാംബെൽ റോഡിലെ ഭാരതി നഗർ നിവാസികളാണ് ഇതിനെതിരെ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചത്.
റോഡിലെ കുഴികൾ മാറ്റാൻ ഒരു പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു ഇവർ. കുഴി പൂജയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രണ്ട് പുരോഹിതന്മാർ പൂക്കളാൽ അലങ്കരിച്ച ഒരു കുഴിക്ക് ചുറ്റും പൂജ നടത്തുന്നു. ഇതിന് ചുറ്റുമായി നാട്ടുകാർ നിൽപ്പുണ്ട്.
കുഴികളും ഗർത്തങ്ങളും കണ്ട് നിരാശരായതിനെ തുടർന്നാണ് ജനങ്ങൾ ദൈവങ്ങളെ വിളിക്കാൻ തീരുമാനിച്ചതെന്ന അടിക്കുറിപ്പിൽ ഒരു ട്വിറ്റർ ഉപയോക്താവ് ട്വിറ്റർ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ കുഴി പൂജയുടെ വീഡിയോ പങ്കിടുകയായിരുന്നു.
#POTHOLE puja in #Bengaluru!
Frustrated by potholes & craters, citizens invoke gods. Puja on Campbell Road by Bharathinagar Residents Forum ?
Why can’t the tech-city fix its roads?@NammaBengaluroo @WFRising @Namma_ORRCA @BLRrocKS @tinucherian @ShyamSPrasad pic.twitter.com/ZQQAEKfzI5
— Rakesh Prakash (@rakeshprakash1) November 30, 2021
Post Your Comments