ThiruvananthapuramKollamAlappuzhaLatest NewsKeralaNattuvarthaNews

‘ജവാദ്’ ചുഴലിക്കാറ്റായി: മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ മൂന്നു ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴ

ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ‘ജവാദ്’ ചുഴലിക്കാറ്റായി മാറി. ഇതോടെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read Also : സന്ദീപ് കൊലക്കേസ്: പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ല,ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കണമെന്ന് ഏരിയ സെക്രട്ടറി

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button