KannurKeralaNattuvarthaLatest NewsNews

അഞ്ചുപേര്‍ക്ക് പുതുജന്മം നല്‍കി വനജ യാത്രയായി: ജനറല്‍ ആശുപത്രി വഴിയുള്ള ആദ്യ അവയവദാനം

മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്

തിരുവനന്തപുരം: കണ്ണൂര്‍ തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി വനജ (53) ഇനി അഞ്ചു പേരിലൂടെ ജീവിക്കും. കരള്‍, രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

Read Also : ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി രാജ്യം വിട്ടത് വ്യാജ സര്‍ട്ടിഫിക്കറ്റുമായി

കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായാണ് അവയവദാന പ്രക്രിയ നടന്നത്. വെള്ളിയാഴ്ച രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് ചില അസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്ന് വനജയെ കണ്ണൂരിലെ എ.കെ.ജി. ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു.

തുടര്‍ന്നാണ് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിത്. മസ്തിഷ്‌ക മരണമടഞ്ഞതോടെ വനജയുടെ ബന്ധുക്കളും ഭര്‍ത്താവ് രാജനും അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. മക്കള്‍: രഹില്‍ (26), ജിതിന്‍ (24).

shortlink

Related Articles

Post Your Comments

Related Articles


Back to top button