തിരുവല്ല: സിപിഎം പ്രവര്‍ത്തകന്‍ പിബി സന്ദീപ് കുമാറിനെ കുത്തി കൊന്ന കേസില്‍ പിടിയിലായ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് കോന്നി എം.എല്‍.എ കെ.യു. ജനീഷ് കുമാര്‍. പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും കൊലപാതകം നടത്തിയത് അറസ്റ്റിലായ അഞ്ചുപേര്‍ ചേര്‍ന്നാണെന്നുള്ളത് വിശ്വസിക്കാനാവില്ലെന്നും ജനീഷ് പറഞ്ഞു. ഭയം സൃഷ്ടിച്ച് ആളുകളെ പാര്‍ട്ടിയിലേക്ക് കൂട്ടുകയാണ് ബി.ജെ.പിയുടെ രീതിയെന്നും അദ്ദേഹം ആരോപിച്ചു.
‘കേസിലെ മുഖ്യപ്രതി ജിഷ്ണു ബി.ജെ.പി പ്രവര്‍ത്തകന്‍ സന്ദീര് വാര്യര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. ഈ ഫോട്ടോ ഉള്‍പ്പെടെ തള്ളി പറയാനും ബി.ജെ.പി മടിക്കില്ല. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സി.പി.ഐ.എമ്മുമായി ബന്ധമുണ്ടെന്ന് പറയുന്നത് ആര്‍.എസ്.എസിന്റെ ആരോപണം മാത്രമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബി.ജെ.പിയിലെ പല നേതാക്കളും പത്തനംതിട്ടയില്‍ ഉണ്ടായിരുന്നു. ഒരു രാത്രി തിരുവല്ലയില്‍ നടന്ന ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ട്’, ജനീഷ് പറഞ്ഞു.
അതേസമയം, കേസില്‍ പിടിയിലായ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് തിരുവല്ല ഏരിയാസെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി. സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കണമെന്നും കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് പുറത്ത് കൊണ്ടുവരണമെന്നും ഫ്രാന്‍സിസ് പറഞ്ഞു.
Post Your Comments