KottayamLatest NewsKeralaNattuvarthaNews

ഡ്രൈവർ കരിക്ക് കുടിക്കാനിറങ്ങിപ്പോൾ ആംബുലന്‍സ് ഓടിക്കാൻ കരിക്ക് വില്‍പ്പനക്കാരന്‍റെ ശ്രമം : നാലുപേര്‍ക്ക് പരിക്ക്

പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്

കോട്ടയം: കട്ടച്ചിറയില്‍ കരിക്ക് വില്‍പ്പനക്കാരന്‍ ഓടിച്ച ആംബുലന്‍സ് ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട ആംബുലന്‍സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടു നാല് മണിയോടെയാണ് സംഭവം.

പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോൾ ആംബുലൻസ് ഓടിക്കാൻ കരിക്ക് വിൽപനക്കാരൻ ശ്രമിച്ചതാണ് അപകടത്തിലെത്തിച്ചത്.

Read Also : പതിനഞ്ചുവയസിൽ എടുക്കേണ്ട കുത്തിവയ്പ്പിന് പകരം കോവിഡ് വാക്സിൻ നൽകിയ നഴ്സിന് സസ്പെൻഷൻ

ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാന്‍ ഇറങ്ങിയപ്പോൾ കടയുടെ മുൻപിലായിട്ടാണ് വാഹനം പാർക്ക് ചെയ്തിരുന്നത്. ഇതു മാറ്റിയിടുന്നതിനായി കരിക്ക് വിൽപനക്കാരൻ വാഹനത്തിനുള്ളിൽ കയറി. എന്നാൽ ഗിയർ മാറ്റിയതിലെ പിഴവു മൂലം ആംബലുൻസ് പിന്നോട്ടു നീങ്ങി അപകടത്തിൽപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട് പിന്നോട്ടു നീങ്ങിയ ആംബുലൻസ് രണ്ട് ഓട്ടോറിക്ഷകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാര്‍ക്കും ബൈക്കിലുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റു. തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കരിക്ക് വിൽപനക്കാരന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button