മുംബൈ: ഐപിഎല്‍ മെഗാലേലത്തിനു മുന്നോടിയായി ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാതെ പോയ പ്രധാന താരങ്ങളെ ലേലത്തിലൂടെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്. ലേലത്തിനു മുമ്പായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംമ്ര, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്.
‘ചില പ്രധാന താരങ്ങളെ ലേലത്തിന് വിട്ടെങ്കിലും അതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. അവരില്‍ മിക്കവരെയും തിരിച്ചെത്തിക്കാനുള്ള അവസരമുണ്ട്. ആ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം. താരങ്ങളെ പിരിയുന്നത് എപ്പോഴും ഹൃദയഭേദകമായ കാര്യമാണ്’.
Read Also:- കണ്ണുകളുടെ ആരോഗ്യം കാക്കാൻ ചില പൊടിക്കൈകൾ ഇതാ..!!
‘എല്ലാ ടീമുകളും താരങ്ങളും അത്തരം നിമിഷങ്ങളിലൂടെ കടന്നുപോകും. മുംബൈ ഇന്ത്യന്‍സും അക്കാര്യത്തില്‍ വ്യത്യസ്തരല്ല. പ്രഫഷനല്‍ താരങ്ങളെന്ന നിലയില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ രീതികള്‍ മനസ്സിലാക്കിയേ തീരൂ. അത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും മികച്ചതു തിരഞ്ഞെടുക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ’ സഹീര്‍ ഖാന് പറഞ്ഞു.
Post Your Comments