ThrissurMalappuramKasargodAlappuzhaKottayamNattuvarthaLatest NewsKeralaNews

ആലപ്പുഴയ്ക്ക് ഇഷ്ടം റം: കോട്ടയത്തിനും തൃശ്ശൂരിനും ഇഷ്ടം ബ്രാന്‍ഡി, സ്ത്രീകള്‍ കുടിക്കുന്ന ജില്ല ഇതാണ്

കേരളത്തില്‍ നഗരങ്ങളില്‍ 18.7 ശതമാനവും ഗ്രാമങ്ങളില്‍ 21 ശതമാനവും പുരുഷന്മാര്‍ മദ്യപിക്കുന്നു

തിരുവനന്തപുരം: മദ്യാപനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ പേര്‍ മദ്യപിക്കുന്നത് കേരളത്തിലാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ശരാശരിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മദ്യപിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയുടെ ഇഷ്ട മദ്യം റം ആണെങ്കില്‍ കോട്ടയത്തെ പുരുഷന്മാര്‍ക്കിഷ്ടം ബ്രാന്‍ഡിയാണ്. കോട്ടയത്ത് റമ്മിന് ആവശ്യക്കാര്‍ ഉണ്ടെങ്കിലും തൃശ്ശൂര്‍കാര്‍ക്ക് റമ്മിനോട് പ്രിയമില്ല. അവര്‍ക്കിഷ്ടം ബ്രാന്‍ഡിയാണ്.

Read Also : കൊവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള 84 ദിവസം തന്നെ: വാക്‌സിനുകള്‍ക്കിടയിലെ ഇടവേള കുറച്ച ഉത്തരവ് കോടതി റദ്ദാക്കി

എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലകള്‍ക്കും ബ്രാന്‍ഡിയാണ് പ്രിയം. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവര്‍ക്ക് റമ്മാണ് ഇഷ്ടം. ആലപ്പുഴയിലെ പുരുഷന്‍മാരില്‍ 29 ശതമാനം പേരാണ് മദ്യപിക്കുന്നത്. കഴിഞ്ഞ ഒരു മാസം 90,684 കെയ്‌സ് റമ്മാണ് ആലപ്പുഴക്കാര്‍ കുടിച്ച് തീര്‍ത്തത്. മറ്റ് ബ്രാന്‍ഡുകളും ബീയറും ഉള്‍പ്പെടെ 1.4 ലക്ഷം കെയ്‌സ് ചെലവായി. ആലപ്പുഴയില്‍ 0.2 ശതമാനം സ്ത്രീകള്‍ മദ്യപിക്കുന്നുണ്ട്.

ആലപ്പുഴയ്ക്ക് തൊട്ടുപിന്നാലെ കോട്ടയത്ത് 27.4 ശതമാനം പുരുഷന്മാരാണ് മദ്യപിക്കുന്നത്. 0.6 ശതമാനം സ്ത്രീകളും ഇവിടെ മദ്യപിക്കുന്നുണ്ട്. മൂന്നാംസ്ഥാനത്തുള്ള തൃശൂരില്‍ 26.2 ശതമാനം പുരുഷന്മാരാണ് മദ്യപിക്കുന്നത്. 0.2 ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ട്. മദ്യപാനം ഏറ്റവും കുറവുള്ള മലപ്പുറത്ത് 7.7 ശതമാനം പുരുഷന്മാര്‍ മാത്രമാണ് മദ്യപിക്കുന്നത്. ഇഷ്ട മദ്യം ബ്രാന്‍ഡിയാണ്. സ്ത്രീകളില്‍ മദ്യപാന ശീലം ഏറ്റവും കൂടുതലുള്ളത് വയനാട് ജില്ലയിലാണ്. 1.2 ശതമാനം സ്ത്രീകള്‍ ഇവിടെ മദ്യപിക്കുന്നുണ്ട്. കേരളത്തില്‍ നഗരങ്ങളില്‍ 18.7 ശതമാനവും ഗ്രാമങ്ങളില്‍ 21 ശതമാനവും പുരുഷന്മാര്‍ മദ്യപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button