UAELatest NewsNewsInternationalGulf

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വീകരിച്ച് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ

ദുബായ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ദുബായ് എക്‌സ്‌പോ വേദിയിൽ വെച്ചാണ് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിച്ചത്.

Read Also: അമ്മയെ സ്വീകരിക്കാൻ പൂക്കളുമായി എയർപോർട്ടിലെത്തിയ മകന് കിട്ടിയത് ചെരുപ്പിനടി: വീഡിയോ

ഫ്രഞ്ച് പ്രസിഡന്റിന്റെ യുഎഇ സന്ദർശനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. മാക്രോണുമായുള്ള കൂടിക്കാഴ്ച്ചയിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ആരോഗ്യവും ആശംസകളും നേരുന്നുവെന്ന് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. യുഎഇ കൂടുതൽ പുരോഗതിയും സമൃദ്ധിയും നേടട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

യുഎഇ സർക്കാരിനെയും ജനങ്ങളെയും ഫ്രഞ്ച് പ്രസിഡന്റ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുനതിനെ കുറിച്ചുള്ള കാര്യങ്ങളും നിക്ഷേപം, സാമ്പത്തിക വശങ്ങൾ, നൂതന സാങ്കേതികവിദ്യ, ഊർജം, ഭക്ഷ്യസുരക്ഷ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

Read Also: മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയി: അഞ്ച് ടയറുകളായിരുന്നു ട്രക്കിലുണ്ടായിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button