വാഷിംഗ്‌ടൺ : വിമാനത്താവളത്തിൽ അമ്മയെ സ്വീകരിക്കാനെത്തിയ മകന് ചെരുപ്പിനടി കിട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ‘മിസ് യൂ’ എന്ന പ്ലക്കാര്‍ഡ് ബോര്‍ഡും കൈനിറയെ പൂക്കളുമായി ചിരിച്ച് ഉല്ലസിച്ചാണ് .അന്‍വര്‍ എന്ന അമേരിക്കന്‍ നടനായ മകന്‍റെ വരവ്. എന്നാൽ, മകന്‍ അടുത്തേക്ക് എത്തിയതോടെ ചെരുപ്പൂരി അടിച്ചോടിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ദേഹത്ത് പല തവണയായി ചെരുപ്പ് കൊണ്ട് അടിച്ചാണ് അമ്മ രോഷം തീര്‍ത്തത്. ഇതോടെ, എയർപോർട്ടിലുള്ളവര്‍ പരിഭ്രാന്തരാകുന്നതും കാണാം. എന്നാൽ, അമ്മയുടെ ഇത്തരത്തിലൊരു പ്രതികരണത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആളുകള്‍ സംഭവത്തെ പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.
View this post on Instagram
അതേസമയം, വീഡിയോയിക്ക് താഴെ രസകരമായ അഭിപ്രായങ്ങളാണ് വരുന്നത്. അടിച്ചതിന് ശേഷം അമ്മ മകനെ ചീത്ത പറയുന്നതും കാണാം.അന്‍വര്‍ തന്നെയാണ് സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്.
Post Your Comments