Latest NewsSaudi ArabiaNewsInternationalGulf

ഒമിക്രോൺ വകഭേദം: വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ

ജിദ്ദ: വിദ്യാർത്ഥികളോട് കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം നൽകി സൗദി അറേബ്യ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദിയുടെ നടപടി. വിദ്യാർഥികളോടു മാസ്‌ക് ധരിക്കാനും വാക്സിനേഷൻ പൂർത്തിയാക്കാനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: വഖഫ് ബോര്‍ഡ് മതസ്ഥാപനം, ജീവനക്കാരെ നിയമിക്കാനുള്ള അധികാരം വിശ്വാസികള്‍ക്ക് മാത്രം : കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍

എല്ലായിടങ്ങളിലും വിദ്യാർഥികൾ മാസ്‌ക ധരിക്കുക, രണ്ടു ഡോസ് വാക്സീൻ പൂർത്തിയാക്കുക, ബൂസ്റ്റർ ഡോസ് സ്വീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുള്ളത്. മുൻകരുതൽ നടപടികൾ പാലിക്കുന്നത് ഒമിക്രോൺ വകഭേദം അടക്കമുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ അപകട സാധ്യതയിൽ നിന്ന് സംരക്ഷണം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

Read Also: ‘ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ’: നടന്റെ കരുതല്‍, പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button