KeralaLatest NewsBahrain

സ്വന്തം നാട്ടുകാരിയുടെ ചതിയിൽ പെട്ട് സെ​ക്​​സ്​ റാ​ക്ക​റ്റിന്റെ പി​ടി​യി​ലായ മ​ല​യാ​ളി യു​വ​തി​യെ ര​ക്ഷി​ച്ചു

30കാ​രി​യാ​യ യു​വ​തി വി​വാ​ഹി​ത​യും ഒരു കു​ട്ടി​യു​ടെ മാ​താ​വു​മാ​ണ്.

മ​നാ​മ: സ്വ​ന്തം നാ​ട്ടു​കാ​രി​യാ​യ യു​വ​തി​യു​ടെ ച​തി​യി​ല്‍​​​​പെ​ട്ട്​ ബ​ഹ്​​റൈ​നി​ല്‍ പെണ്‍​വാ​ണി​ഭ​സം​ഘ​ത്തിന്റെ വ​ല​യി​ലാ​യ മ​ല​യാ​ളി യു​വ​തി ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വ​തി വി​സി​റ്റി​ങ്​ വി​സ​യി​ല്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ എ​ത്തി​യ​ത്. ത​ന്റെ നാ​ട്ടു​കാ​രി​കൂ​ടി​യാ​യ സു​ഹൃ​ത്ത്​ അ​യ​ച്ചു​കൊ​ടു​ത്ത വി​സി​റ്റി​ങ്​ വി​സ​യി​ലാ​ണ്​ അ​വ​ര്‍ വ​ന്ന​ത്. ലേഡീ​സ്​ മ​സാ​ജ്​ സെന്ററി​ല്‍ ജോ​ലി ശ​രി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സു​ര​ക്ഷി​ത​മാ​ണെ​ന്നും സു​ഹൃ​ത്ത്​ ഉ​റ​പ്പു​ന​ല്‍​കി​രു​ന്നു​വ​ത്രെ.

ബ​ഹ്​​റൈ​നി​ല്‍ വ​ന്നി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മലയാളികളായ സം​ഘാം​ഗ​ങ്ങ​ള്‍ യു​വ​തി​യോ​ട്​ സ​മീ​പ​ത്തു​ള്ള സ​ലൂ​ണി​ല്‍​പോ​യി ഒ​രു​ങ്ങി വ​രാ​നും ഉ​ട​ന്‍​ത​ന്നെ ക​സ്​​റ്റ​മേ​ഴ്​​സിന്റെ അ​ടു​ത്ത്​ പോ​കാ​നു​ണ്ടെ​ന്നും അ​റി​യി​ച്ചു. പ​ന്തി​കേ​ടു​തോ​ന്നി​യ യു​വ​തി​യെ സം​ഘം നി​ര്‍​ബ​ന്ധി​ച്ച്‌​ സ​ലൂ​ണി​ല്‍ കൊ​ണ്ടു​ചെ​ന്നാ​ക്കി. അ​വി​ടെ ഇ​രു​ന്ന്​ ക​ര​ഞ്ഞ യു​വ​തി​യോ​ട്​ സ​ലൂ​ണ്‍ ജീ​വ​ന​ക്കാ​ര്‍ കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യും തു​ട​ര്‍​ന്ന്​ മ​ല​യാ​ളി​ക​ളാ​യ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ ​ഫോ​ണ്‍ ന​മ്പ​ര്‍ ന​ല്‍​കു​ക​യും ചെ​യ്​​തു.

ഫോ​ണി​ലൂ​ടെ കാ​ര്യം മ​ന​സ്സി​ലാ​ക്കി​യ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ ഐ.​സി.​ആ​ര്‍.​എ​ഫി​ലും ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലും വി​വ​രം അ​റി​യി​ച്ചു. തുടർന്ന് പൊ​ലീ​സ്​ ന​ട​ത്തി​യ റെ​യ്​​ഡി​ല്‍ ര​ണ്ടു​ സ്​​ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​ മ​ല​യാ​ളി​ക​ളും പി​ടി​യി​ലാ​യി. യു​വ​തി ബ​ഹ്​​റൈ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സൗ​ജ​ന്യ സിം ​കാ​ര്‍​ഡ്​ ല​ഭി​ച്ച​തി​നാ​ല്‍ ലൊ​ക്കേ​ഷ​നും മ​റ്റു​ കാ​ര്യ​ങ്ങ​ളും യു​വ​തി​ക്ക്​ ത​ത്സ​മ​യം ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​തും ര​ക്ഷ​യാ​യി. തു​ട​ര്‍​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ യു​വ​തി​യു​ടെ അ​ടു​ത്തെ​ത്തു​ക​യും സ്ഥ​ലം റെ​യ്​​ഡ്​ ചെ​യ്യു​ക​യും ചെ​യ്​​തു.

ഇ​ര​യാ​യ യു​വ​തി​യെ അ​ധി​കൃ​ത​ര്‍ ഷെ​ല്‍​ട്ട​റി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്​​തു. 30കാ​രി​യാ​യ യു​വ​തി വി​വാ​ഹി​ത​യും ഒരു കു​ട്ടി​യു​ടെ മാ​താ​വു​മാ​ണ്. പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തിന്റെ പി​ടി​യി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ന്‍ പ​ക​രം ഒ​രാ​ളെ നാ​ട്ടി​ല്‍​നി​ന്ന്​ യു​വ​തി​യു​ടെ നാ​ട്ടു​കാ​രി ത​ന്ത്ര​പൂ​ര്‍​വം എ​ത്തി​ച്ച​താ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button