തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലേക്ക് തന്നെ വലിച്ചിഴച്ചത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടെന്ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനുള്ള നിയമസഭ തീരുമാനം അവർക്ക് വിരോധമുണ്ടാക്കി. സ്പീക്കറുടെ പ്രത്യേക താത്പര്യപ്രകാരമാണ് തീരുമാനമെന്ന് അവർ ധരിച്ചിട്ടുണ്ടാകാമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഒരു പ്രമുഖ വാർത്ത ചാനലിനോടാണ് ശ്രീരാമകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റിനിർത്തിയത് വിവാദങ്ങള്‍ കാരണമല്ലെന്നും തന്നെക്കാൾ കഴിവുള്ളവർ മാറിനിന്നില്ലേയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രണ്ട് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ട എന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയും കുടുംബവുമെല്ലാം ഒപ്പമുണ്ടായിരുന്നു എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കേട്ടുകേള്‍വി പോലുമില്ലാത്ത ആരോപങ്ങളാണ് തനിക്കെതിരെ ഉയര്‍ത്തിയതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. യൂറോപ്പില്‍ 300 കോടിയുടെ നിക്ഷേപം, ഗൾഫിൽ കോളജ്, ഡോളര്‍ കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ മാനസികമായി പ്രയാസമുണ്ടാക്കിയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Post Your Comments