ബംഗളൂരു: സ്വര്‍ണ വ്യാപാരിയില്‍നിന്ന് 5.6 കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ ജ്വല്ലറി സുരക്ഷ ജീവനക്കാരനുള്‍പ്പെടെ ഏഴംഗ സംഘം പോലീസ് പിടിയില്‍. നവംബര്‍ 19നാണ് കേസിനാസ്പദ സംഭവം. നഗരത്ത്‌പേട്ടില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന സിദ്ദേശ്വര്‍ ഷിന്‍ഡെയാണ് മോഷണത്തിനിരയായത്. ക്യൂന്‍സ് റോഡിലെ അത്തിക ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവുമായി വ്യാപാരി നഗരത്ത്‌പേട്ടിലേക്ക് പോകുന്നതിനിടെയാണ് സംഘം കവര്‍ച്ച നടത്തിയത്.
Also Read : പകർച്ച വ്യാധി: 10 വർഷത്തിനിടെ കുവൈത്ത് നാടുകടത്തിയത് 23,733 പേരെ, കണക്കുകൾ പുറത്ത്
സര്‍വജ്ഞനഗര്‍ സ്വദേശികളായ മുഹമ്മദ് ഫര്‍ഹാന്‍ (23), മുഹമ്മദ് ഹുസൈന്‍ (35), മുഹമ്മദ് ആരിഫ് (33), അന്‍ജും (32), സുഹൈല്‍ ബേഗ് (26), ഷാഹിദ് അഹമ്മദ് (31), സുരക്ഷ ജീവനക്കാരനായ ഉമേഷ് (32) എന്നിവരെയാണ് കബൻപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
കാറിലും ഇരുചക്രവാഹനങ്ങളിലുമായി വ്യാപാരിയെ പിന്തുടര്‍ന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വ്യാപാരിയെയും ഒപ്പുമുണ്ടായിരുന്നയാളെയും ആക്രമിച്ച് സ്വര്‍ണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വ്യാപാരി കബൻ പാര്‍ക്ക് പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
Post Your Comments