ബിജ്‌നോര്‍: പുതിയ റോഡിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വ്വഹിച്ചത് തേങ്ങ ഉടച്ച്, എന്നാല്‍ നാളികേരത്തിനു പകരം പൊട്ടിയത് 1.16 കോടി മുടക്കി പണി റോഡും. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. 1.16 കോടി രൂപ മുടക്കി പണികഴിപ്പിച്ച 7.5 കിലോമീറ്രര്‍ റോഡാണ് ഉദ്ഘാടനത്തിനിടെ തകര്‍ന്നത്. സ്ഥലം എം എല്‍ എയായ സുചി മൗസം ചൗധരിയാണ് റോഡ് ഉദ്ഘാടനത്തിന് എത്തിയത്. എന്തായാലും റോഡ് പണി ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബി.ജെ.പി എം എല്‍ എ വ്യക്തമാക്കി.
Read Also : ആരാണ് രാഹുല്‍ ഗാന്ധി, ദേശീയ കോണ്‍ഗ്രസ് നാമാവശേഷമാകും : അസദുദ്ദീന്‍ ഒവൈസി
ബിജ്‌നോറിലെ സദാര്‍ നിയോജക മണ്ഡലത്തിലാണ് പുതുതായി റോഡ് പണികഴിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ ക്ഷണിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ എം എല്‍ എയ്ക്ക് തുടക്കത്തില്‍ തന്നെ റോഡിന്റെ നിര്‍മാണത്തില്‍ അപാകത തോന്നിയതായി പറയുന്നു. റോഡ് ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചപ്പോഴാണ് റോഡില്‍ നിന്നും ടാറിന്റെ കഷണങ്ങള്‍ ഇളകി തെറിച്ചത്. ഇതു കണ്ട് ക്ഷോഭിച്ച എം എല്‍ എ ഉദ്യോഗസ്ഥരെയും മറ്റ് ബന്ധപ്പെട്ടവരെയും വിളിച്ചു വരുത്തുകയും റോഡിന്റെ ബാക്കിയുള്ള ഭാഗം വിശദമായി പരിശോധിക്കുകയും ചെയ്തു.
Post Your Comments