KeralaLatest NewsNews

ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് രക്തസാക്ഷിയെ മാത്രമല്ല, മരിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളെ കൂടിയാണ്: കെ കെ രമ

തിരുവനന്തപുരം : തിരുവല്ലയില്‍ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്ന് ആര്‍എംപി നേതാവും എംഎല്‍എയുമായ
കെ കെ രമ. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടെയാണെന്നും കെ കെ രമ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിമയത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കെകെ രമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ രമയുടെ പ്രതികരണം.

Read Also  :  രാവിലെ എഴുന്നേൽക്കുമ്പോൾ ഈക്കാര്യങ്ങൾ ശീലമാക്കിയാൽ ശരീരഭാരം എളുപ്പം കുറയ്ക്കാം

കുറിപ്പിന്റെ പൂർണരൂപം :

തിരുവല്ലയിലെ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ്കുമാറിന്റെ കൊലപാതകം ഏറെ അപലപനീയവും,ദുഃഖകരവുമാണ്. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവൻ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടെയാണ്.

സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പറയുന്നത്.കൃത്യമായ അന്വേഷണം നടത്തി ഈ അക്രമിസംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് കഴിയണം. ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിൻ്റെ മുന്നിലേക്കാണ് നരാധമൻമാർ വീണ്ടും വീണ്ടും വാളെടുക്കുന്നത്.

Read Also  :   സഖാവ് സന്ദീപിന്റെ നിഷ്‌ഠൂരമായ കൊലപാതകത്തിൻ്റെ കാരണം അന്വേഷിച്ച് പുറത്തു കൊണ്ടുവരും: പിണറായി വിജയൻ

കൊലപാതകികളെ സംരക്ഷിക്കുകയും,അവർ മഹാന്മാരാണെന്ന ബോധം സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് അവസാനിപ്പിച്ചാൽ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങൾ അവസാനിക്കുകയുള്ളു. സന്ദീപിന്റെ വിയോഗത്തിൽ ആ കുടുംബത്തിനും,സുഹൃത്തുക്കൾക്കും,നാടിനുമുണ്ടായ തീരാനഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.
കെ.കെ.രമ

shortlink

Related Articles

Post Your Comments

Related Articles


Back to top button