Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

രാവിലെ എഴുന്നേൽക്കുമ്പോൾ ഈക്കാര്യങ്ങൾ ശീലമാക്കിയാൽ ശരീരഭാരം എളുപ്പം കുറയ്ക്കാം

വണ്ണം കുറയ്ക്കാൻ എല്ലാ ഡയറ്റുകളും പരീക്ഷിച്ച് കാണും. എന്നിട്ടും പ്രയോജനമില്ല എന്നു പറയുന്നവരാണ് പലരും. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. എന്നാൽ, ഡയറ്റിങ് ഇല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാല് പ്രഭാത ശീലങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും കുറഞ്ഞത് 14 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ഡയറ്റീഷ്യൻ സൂസി ബറേൽ പറയുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു. വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കളയാൻ ​ഗുണം ചെയ്യുമെന്നും സൂസി ബറേൽല പറഞ്ഞു. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (മെറ്റബോളിസം) മെച്ചപ്പെടുത്തി കൊഴുപ്പ് ദഹിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

Read Also  :  ഈ മറുകുകൾ മെലനോമ കാന്‍സറായി മാറിയേക്കാം : ജീവനു തന്നെ ഭീഷണിയാകും

പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ഒരു ദിവസം 20 അല്ലെങ്കിൽ 30 ​ഗ്രാം പ്രോട്ടീൻ ശരീരത്തിന് ആവശ്യമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് എപ്പോഴും വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് കൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ബ്രേക്ക്ഫാസ്റ്റിൽ ചെറുപയർ, മുട്ട, പനീർ, യോർ​ഗാർട്ട്, ഉരുളക്കിഴങ്ങ് എന്നിവ ഉൾപ്പെടുത്താമെന്നും സൂസി ബറേൽ പറയുന്നു.

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ ദഹനവ്യവസ്ഥ വളരെയധികം സന്തോഷകരമാകുമെന്ന് മാത്രമല്ല, പ്രഭാതഭക്ഷണത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുന്നത് രാവിലെ മുഴുവൻ നിങ്ങളെ സംതൃപ്തരായി നിലനിർത്താൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button