ThiruvananthapuramNattuvarthaLatest NewsKeralaNews

മു​റി​ക്കു​ള്ളി​ല്‍ കയറി കൊളുത്തിട്ട് ര​ണ്ടു വ​യ​സു​കാ​ര​ൻ : ര​ക്ഷ​ക​രാ​യി ഫ​യ​ര്‍​ഫോ​ഴ്സ്

നെ​യ്യാ​റ്റി​ന്‍​ക​ര ഊ​രു​ട്ട​മ്പ​ലം സ്വ​ദേ​ശി​നി സാ​ന്ദ്ര​യു​ടെ മ​ക​ന്‍ ആ​ദി​ഷാ​ണ് മുറിക്കുള്ളിൽ കുടുങ്ങിയത്

വി​ഴി​ഞ്ഞം: മു​റി​ക്കു​ള്ളി​ല്‍ കുടുങ്ങിയ ര​ണ്ടു വ​യ​സു​കാ​ര​ന് ര​ക്ഷ​ക​രാ​യി ഫ​യ​ര്‍​ഫോ​ഴ്സ്. നെ​യ്യാ​റ്റി​ന്‍​ക​ര ഊ​രു​ട്ട​മ്പ​ലം സ്വ​ദേ​ശി​നി സാ​ന്ദ്ര​യു​ടെ മ​ക​ന്‍ ആ​ദി​ഷാ​ണ് മുറിക്കുള്ളിൽ കുടുങ്ങിയത്.

കൈ​ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സാ​ന്ദ്ര ര​ണ്ട് മാ​സ​മാ​യി ആ​ദി​ഷി​നെ സ​ഹോ​ദ​രി ഷീ​ബ​യു​ടെ വീ​ടാ​യ വെ​ങ്ങാ​നൂ​ര്‍ പ​ന​ങ്ങോ​ട് കൈ​ലാ​സം വീ​ട്ടി​ലാ​ണ് നി​ര്‍​ത്തി​യി​രു​ന്ന​ത്.​ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ വീ​ട്ടു​കാ​രോ​ടൊ​പ്പം നി​ന്ന കു​ട്ടി തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ ക​യ​റി ക​ത​കി​ന്‍റെ താ​ഴ​ത്തെ കൊ​ളു​ത്തി​ടു​ക​യാ​യി​രു​ന്നു. മു​റി​ക്കു​ള്ളി​ല്‍ അ​ക​പ്പെ​ട്ട കു​ട്ടി ക​ര​യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ര്‍ സംഭവം പുറത്തറിഞ്ഞത്.

Read Also : നിരവധി കേസുകളിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ കഴിയവെ പുഴയിൽ ചാടി

തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ സു​ധീ​ര്‍, ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ രാ​ജേ​ഷ്, സ​തീ​ഷ്, അ​മ​ല്‍​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്ത് എ​ത്തി പൂ​ട്ട് പൊ​ളി​ച്ച്‌ കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button