Latest NewsCricketNewsSports

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉപേക്ഷിക്കാനൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉപേക്ഷിക്കാനൊരുങ്ങി ബിസിസിഐ. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്ക ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവച്ചു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്ര മുടങ്ങുമെന്ന് സൂചന നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര ക്രിക്കറ്റ് പരമ്പര വേണ്ടെന്നുവയ്ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. നിലവില്‍ ബിസിസിഐയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പ്രതിനിധികളും ആശയവിനിമയം തുടരുകയാണ്.

Read Also:- തേന്‍ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്!

പരമ്പര ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കാനോ അല്ലെങ്കില്‍ ടെസ്റ്റുകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടാക്കി കുറയ്ക്കാനോ ഇന്ത്യ ആവശ്യപ്പെടുമെന്നാണ് വിവരം. ഡിസംബര്‍ 17നാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര തുടങ്ങുന്നത്. മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20കളും പരമ്പരയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button