ന്യൂഡല്‍ഹി : ദേശീയ കോണ്‍ഗ്രസ് നാമാവശേഷമാകാന്‍ അധിക നാളുകളില്ല എന്ന മുന്നറിയിപ്പുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. രാഹുല്‍ ഗാന്ധി ആരാണ് എന്നാണ് ഒവൈസി ചോദിച്ചത്. ഒരു ദേശീയ ചാനല്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിമര്‍ശം.
Read Also : താൻ ലാലിനെ വിട്ടു വേറെ വല്ല ഫോട്ടോസ് എടുത്ത് സ്കിൽ തെളിയിക്ക്: പരിഹസിച്ചയാൾക്ക് മറുപടിയുമായി അനീഷ് ഉപാസന
രണ്ടോ മൂന്നോ വര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ ഉള്ളില്‍ പൊട്ടിത്തെറി നടക്കുമെന്നും പാര്‍ട്ടി ഇല്ലാതാകുമെന്നും ഒവൈസി പറഞ്ഞു. രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആരാണ് രാഹുല്‍ എന്നും ഒവൈസി ചോദിച്ചു. എനിക്കയാളെ അറിയില്ല. നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പറഞ്ഞു തരണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെക്കുറിച്ചും ഒവൈസി പരാമര്‍ശിച്ചു. മമത ബാനര്‍ജി ഓരോ സംസ്ഥാനങ്ങളിലും പോരാട്ടം തുടരണമെന്നാണ് ഒവൈസിയുടെ വാദം.
കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കപ്പെടുമെന്ന് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഒവൈസിയുടെ പരാമര്‍ശം.
Post Your Comments