ചണ്ഡീഗഡ്: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നയങ്ങൾക്കെതിരെ നടത്തിവനാ കര്‍ഷക സമരത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാര്‍ കർഷകർ തടഞ്ഞു. പഞ്ചാബിലെ റോപ്പറിലാണ് കങ്കണ സഞ്ചരിച്ചിരുന്ന കാര്‍ കര്‍ഷകര്‍ തടഞ്ഞത്. പൊലീസുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നേനെയെന്നു കങ്കണ പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കങ്കണ നടത്തിയ പ്രസ്താവനയും വിവാദത്തിലാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമായി മാറും. ഇങ്ങനെ പിന്‍വലിക്കണം എന്നാഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്ന രീതിയിൽ കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകൾ വലിയ ചർച്ചയായിരുന്നു.
ഇത്തരം വിവാദ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധം നിലനില്‍ക്കേയാണ് പഞ്ചാബില്‍ വച്ച് കങ്കണയുടെ വാഹനം കർഷകർ തടഞ്ഞത്. തന്റെ കാർ കര്‍ഷകര്‍ ആക്രമിച്ചതായി കങ്കണ ആരോപിച്ചു. പൊലീസുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ഇവരെ കുറിച്ച് ഓര്‍ത്ത് നാണം തോന്നുന്നുവെന്നും കങ്കണ പ്രതികരിച്ചു.
Post Your Comments