KottayamKeralaNattuvarthaLatest NewsNews

മഹിള അസോ. പ്രവർത്തകയെ പീ​ഡി​പ്പി​ച്ച് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച കേസ് : ഒരാൾ പിടിയിൽ

പ​തി​നൊ​ന്നാം പ്ര​തി ചു​മ​ത്ര എ​ലി​മ​ണ്ണി​ലി​ൽ വീ​ട്ടി​ൽ സ​ജി​യെ​യാ​ണ് പൊലീസ് പിടികൂടിയത്

തി​രു​വ​ല്ല: ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച സംഭവത്തിൽ ഒ​രാ​ൾ അറസ്റ്റിൽ. പ​തി​നൊ​ന്നാം പ്ര​തി ചു​മ​ത്ര എ​ലി​മ​ണ്ണി​ലി​ൽ വീ​ട്ടി​ൽ സ​ജി​യെ​യാ​ണ് പൊലീസ് പിടികൂടിയത്. തി​രു​വ​ല്ല പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. ബു​ധ​നാ​ഴ്​​ച ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ കു​റ്റ​പ്പു​ഴ​യി​ൽ നി​ന്നാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രാ​യ കേ​സ് ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ്. സം​ഭ​വ​ത്തി​ൽ ശ​നി​യാ​ഴ്ച പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ചൊ​വ്വാ​ഴ്ച പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. കേ​സ് സം​ബ​ന്ധി​ച്ച് ഫോ​ൺ രേ​ഖ​ക​ളും ട​വ​ർ ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ക്കാ​നാ​യി സൈ​ബ​ർ സെ​ല്ലിന്റെ സ​ഹാ​യ​വും പൊ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്.

Read Also : വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറിച്ചുവിറ്റ് തട്ടിപ്പ് : ഒരാൾ പിടിയിൽ

ഒ​ന്നാം പ്ര​തി സി.​പി.​എം കോ​ട്ടാ​ലി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജി​മോ​നും, ര​ണ്ടാം പ്ര​തി ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് നാ​സ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​ളി​വി​ലാണ്. കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട 12 പേ​രും സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button