പത്തനംതിട്ട: വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് മുടപുരം സ്വദേശി അല്അമീൻ(30) ആണ് അറസ്റ്റിലായത്.
പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ സമാനകേസുണ്ട്. കബളിപ്പിച്ച് സ്വന്തമാക്കുന്ന വാഹനങ്ങള്‍ തമിഴ്നാട്ടിലെ വന്‍ സംഘത്തിന് കൈമാറിയിരുന്നതായാണ് സൂചന.
Read Also :ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് പിടികൂടി
തമിഴ്നാട്ടില്‍ കൊണ്ടുപോയി വാടകക്കെടുക്കുന്ന വാഹനങ്ങള്‍ ഉടമ അറിയാതെ വില്‍ക്കും. അല്ലെങ്കില്‍ പണയംവെക്കും. ചിറയന്‍കീഴ്, കടക്കാവൂര്‍, ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ അല്അമീനെതിരെ കേസുണ്ട്. അടിപിടി കേസിലും പ്രതിയാണ് ഇയാൾ.
ആറുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ ആറ്റിങ്ങല്‍ സ്വദേശിയായ സനൽ കുമാറിനെ രണ്ടുമാസം മുമ്പ് അറസ്റ്റുചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന സനല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന വാഹനക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അല്‍അമീനെ കോടതി റിമാൻഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Post Your Comments