
ജിദ്ദ: വീണ്ടും ലോക്ക് ഡൗൺ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി സൗദി അറേബ്യ. വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. കോവിഡ് വകഭേദമായ ഒമിക്രോൺ സൗദിയിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി സൗദി രംഗത്തെത്തിയത്.
ആദ്യ കാലങ്ങളിൽ ലോകത്ത് വൈറസിന്റെ തരംഗങ്ങളോ വകഭേദമോ പ്രത്യക്ഷപ്പെട്ടപ്പോൾ വാക്‌സീനുകളുടെ ലഭ്യതയും സമൂഹത്തെക്കുറിച്ചുള്ള അവബോധവും കുറവായിരുന്നുവെന്നതിനാൽ ഭയം കൂടുതലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് 22.3 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയതും അവരിൽ ചിലർ ബൂസ്റ്റർ ഡോസ് എടുത്തതും ഭയം കുറയാൻ ഇടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം തടയാൻ വാക്‌സിൻ സ്വീകരിക്കുക, മാസ്‌ക് ധരിക്കുക, സാനിട്ടൈസർ ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ലോകത്ത് ഇതുവരെ 21 രാജ്യങ്ങളിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്. വ്യാപന ശേഷി കൂടുതലുള്ള ഈ വൈറസ് അപകടകരമായതാണ്. പുതിയ വകഭേദങ്ങളെ നേരിടാൻ സൗദിയുടെ ആരോഗ്യമേഖല സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: താലിബാനും ഇറാനിയന്‍ സേനയും തമ്മില്‍ വെടിവയ്പ്പ് : താലിബാനെ ഇല്ലാതാക്കാന്‍ നീക്കം
Post Your Comments