കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാനും ഇറാനിയന്‍ സേനയും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. ഇറാന്റെ അതിര്‍ത്തി രക്ഷാ സേനയും താലിബാനും തമ്മില്‍ കഴിഞ്ഞ ദിസമാണ് ഏറ്റുമുട്ടലുണ്ടായത്. അഫ്ഗാന്‍ പ്രവിശ്യയായ നിമ്രോസിനോട് ചേര്‍ന്നാണ് സംഭവം. അഫ്ഗാനിസ്ഥാനുമായി 900 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇറാന്‍ പങ്കിടുന്നത്. അഫ്ഗാനില്‍ അട്ടിമറി ഭരണത്തിലൂടെ അധികാരത്തിലെത്തിയ താലിബാന്‍ സര്‍ക്കാരിനെ ഇറാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
Read Also : ഒമിക്രോണ്‍ ഇന്ത്യയിലും: കർണാടകയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
അതിര്‍ത്തി സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അവിടെ താമസിക്കുന്നവര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് ഇറാനിയന്‍ വിദേശകാര്യവക്താവ് സയീദ് ഖതീബ്സദേ സംഭവത്തെ കുറിച്ച് പറഞ്ഞത്. താലിബാന്റെ പേരെടുത്ത് വിമര്‍ശിക്കാന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല.
ഇറാന്റെ കര്‍ഷകര്‍ സുരക്ഷാ അതിര്‍ത്തിയോട് ചേര്‍ന്ന് സഞ്ചരിച്ചപ്പോള്‍ ഇത് തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് താലിബാന്‍ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ആദ്യം വെടിയുതിര്‍ത്തുവെന്നും, ഇറാന്‍ സേന ഇതിനോട് തിരിച്ചടിച്ചുവെന്നും ഇവര്‍ പറയുന്നു.
Post Your Comments