Latest NewsKeralaIndia

നെടുമ്പാശേരിയെ നിയന്ത്രിക്കാൻ ടാറ്റയും: എയർ ഇന്ത്യയുടെ ഓഹരിയും സ്വന്തമാക്കി

എയർ ഇന്ത്യയുടെ കൈമാറ്റം പൂർണമാകുന്നതോടെ ടാറ്റയ്‌ക്കും നെടുമ്പാശേരി വിമാനത്താവളത്തെ ഇനി നിയന്ത്രിക്കാനാവും.

മുംബൈ: സർക്കാരിൽ നിന്ന് എയർ ഇന്ത്യയെ ഏറ്റെടുത്തതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും പങ്കാളിത്തം ഉറപ്പാക്കി ടാറ്റാ ഗ്രൂപ്പ്. എയർ ഇന്ത്യയ്‌ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്നു ശതമാനം ഓഹരി പങ്കാളിത്വമാണ് നിലവിലുള്ളത്. ഏറ്റെടുക്കലിലൂടെ ഈ ഓഹരിയും ടാറ്റാ ഗ്രൂപ്പിലേക്ക് എത്തും. എയർ ഇന്ത്യയുടെ കൈമാറ്റം പൂർണമാകുന്നതോടെ ടാറ്റയ്‌ക്കും നെടുമ്പാശേരി വിമാനത്താവളത്തെ ഇനി നിയന്ത്രിക്കാനാവും.

നെടുമ്പാശേരി വിമാനത്താവളത്തിൽ 45 കോടി രൂപയുടെ നിക്ഷേപമാണ് എയർ ഇന്ത്യയ്‌ക്ക് ഉണ്ടായിരുന്നത്. കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കൽ രേഖ അനുസരിച്ച് ജനുവരി അവസാനത്തോടെ ടാറ്റയ്‌ക്ക് ലഭിക്കും. കേന്ദ്ര സർക്കാരിന്റെ ഓഹരി വിൽപ്പന കരാർ പ്രകാരം കൊച്ചി വിമാനത്താവള കമ്പനിയിലെ എയർ ഇന്ത്യയുടെ ഓഹരി വിമാനക്കമ്പനി വാങ്ങുന്നവർക്ക് കൈമാറ്റം ചെയ്യപ്പെടും.

ഇതോടെ വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും.എയർ ഇന്ത്യയെ 18,000 കോടി രൂപയ്‌ക്കാണ് ലേലത്തിൽ പങ്കെടുത്ത ടാറ്റ സൺസ് സർക്കാരിൽ നിന്നും സ്വന്തമാക്കിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ലേലം. എയർ ഇന്ത്യയ്‌ക്ക് പുറമെ എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്റ് അർബൻ ഡവലപ്പ്മെന്റ് കോർപ്പറേഷൻ എന്നീ കമ്പനികൾക്കും നെടുമ്പാശേരി വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്വം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button