പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെ പ്രതി ചേർത്തു. കേസിൽ ഇരുപത്തിയൊന്നാം പ്രതിയാണ് കുഞ്ഞിരാമൻ. കൊലപാതകികൾക്ക് കുഞ്ഞിരാമൻ സഹായം ചെയ്തു നൽകിയെന്നാണ് സി ബി ഐ പറയുന്നത്. കുഞ്ഞിരാമനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികൾ സഞ്ചരിച്ച കാർ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു.
Also Read:4 ഇന്‍ 1 ഹെപ്പാ ഫില്‍റ്ററുമായി എയ്സർ എയർ പ്യൂരിഫയറുകൾ
കേസിൽ ആകെ 25 പേരാണ് പ്രതികൾ. പുതിയതായി പത്ത് പേരെ പ്രതി ചേർത്തു. അറസ്റ്റിലായ അഞ്ച് പ്രതികളെ റിമാൻഡ് ചെയ്തുവെന്നും സി.ബി.ഐ അറിയിച്ചു. പെരിയ ഇരട്ടക്കൊലക്കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സിപിഎം പ്രവര്‍ത്തകരെ ഇന്നലെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
കാസര്‍ഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല് (24) എന്നിവർ 2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments