![](/wp-content/uploads/2020/11/pinarayi-periya.jpg)
തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തിനിടയിലും പെരിയ കൊലക്കേസിൽ സർക്കാരിന് വേണ്ടി വാദിച്ച സുപ്രിം കോടതി അഭിഭാഷകന് 24.50 ലക്ഷം രൂപ ഫീസായി അനുവദിച്ചു. അഡ്വക്കേറ്റ് മനീന്ദർ സിങിന് പണം അനുവദിച്ചു കൊണ്ട് ബുധനാഴ്ചയാണ്, സർക്കാർ ഉത്തരവിറക്കിയത്. പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതി അഭിഭാഷകരെ രംഗത്തിറക്കിയത്.
ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം വന്നത്. എന്നാൽ, പെരിയ ഇരട്ടക്കൊല കേസിൽ സർക്കാരിന് വേണ്ടി വാദിച്ച അഭിഭാഷകന് 24.50 ലക്ഷം ഫീസായി തൊട്ടു പിറ്റേ ദിവസം അനുവദിച്ചു. അഡ്വക്കേറ്റ് ജനറലിൻ്റെ കത്തിനെ അടിസ്ഥാനമാക്കിയാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. മതീന്ദർ സിങ്, രഞ്ജിത് കുമാർ പ്രഭാസ് ബജാജ് എന്നിവരാണ് സർക്കാരിന് വേണ്ടി ഹാജരായത്.
പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിയാണ് ഈ അഭിഭാഷകരെ അണിനിരത്തിയത്. എന്നാൽ, സിബിഐ അന്വേഷണം തുടരാനായിരുന്നു കോടതിയുടെ നിർദ്ദേശം.
Post Your Comments