Latest NewsIndiaNews

സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തിനെത്തിയ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു: മുഖ്യപ്രതി പിടിയിൽ

ജയ്പൂര്‍: എംബിബിഎസ് വിദ്യാര്‍ഥിനിയായ ഇരുപത്കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സഹപാഠിയുടെ സുഹൃത്തുക്കൾ യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയായ രവി ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ രവീന്ദ്ര ചൗധരി ഒളിവിലാണ്. രാജസ്ഥാനിലെ ആല്‍വാറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായ യുവതിയെ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരാനായി സഹപാഠിയായ യുവാവ് തന്റെ രണ്ട് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ യുവതിയെ തെറ്റിധരിപ്പിച്ച് നഗരത്തിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുവരുകയും അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

പിതാവ് മകളെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കി: പെണ്‍കുട്ടി പോലീസിനെ വിളിച്ചു, പോക്‌സോ കേസില്‍ പിതാവ് അറസ്റ്റില്‍

സംഭവശേഷം ഹോട്ടലില്‍ നിന്ന് പുറത്തുകടന്ന യുവതി സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍ക്കുകയായിരുന്നു. തുടർന്ന് മുഖ്യപ്രതിയെ പോലീസ് പിടികൂടി. രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ യുവതിയെ വിവാഹത്തിന് ക്ഷണിച്ച സഹപാഠിയുടെ പങ്കും വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button