PathanamthittaLatest NewsKeralaNattuvarthaNews

വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറിച്ചുവിറ്റ് തട്ടിപ്പ് : ഒരാൾ പിടിയിൽ

ക​ബ​ളി​പ്പി​ച്ച് സ്വ​ന്ത​മാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​മി​ഴ്നാ​ട്ടി​ലെ വ​ന്‍ സം​ഘ​ത്തി​ന് കൈ​മാ​റി​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന

പ​ത്ത​നം​തി​ട്ട: വാ​ട​ക​ക്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​റി​ച്ചു​വി​റ്റ് തട്ടിപ്പ് നടത്തിയ കേ​സി​ൽ ഒരാൾ അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴ് മു​ട​പു​രം സ്വ​ദേ​ശി അ​ല്‍അ​മീ​ൻ(30) ആണ് അ​റ​സ്റ്റി​ലായത്.

പ്ര​തി​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന​കേ​സു​ണ്ട്. ക​ബ​ളി​പ്പി​ച്ച് സ്വ​ന്ത​മാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​മി​ഴ്നാ​ട്ടി​ലെ വ​ന്‍ സം​ഘ​ത്തി​ന് കൈ​മാ​റി​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.

Read Also :ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് പിടികൂടി

ത​മി​ഴ്നാ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വാ​ട​ക​ക്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​മ അ​റി​യാ​തെ വി​ല്‍ക്കും. അ​ല്ലെ​ങ്കി​ല്‍ പ​ണ​യം​വെ​ക്കും. ചി​റ​യ​ന്‍കീ​ഴ്, ക​ട​ക്കാ​വൂ​ര്‍, ആ​റ്റി​ങ്ങ​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ല്‍‌​അ​മീ​നെ​തി​രെ കേ​സു​ണ്ട്. അ​ടി​പി​ടി കേ​സി​ലും പ്ര​തി​യാ​ണ് ഇയാൾ.

ആ​റു​മാ​സം മു​മ്പാണ് കേസിനാസ്പദമായ സംഭവം. ഈ ​കേ​സി​ല്‍ ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യാ​യ സ​ന​ൽ കു​മാ​റി​നെ ര​ണ്ടു​മാ​സം മു​മ്പ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. റി​മാ​ന്‍ഡി​ലാ​യി​രു​ന്ന സ​ന​ല്‍ ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലാ​ണ്. പ്ര​തി​ക​ള്‍ക്ക് അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ല്‍അ​മീ​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button