Latest NewsIndiaNews

ക്ലാസ് മുറിയില്‍ പുള്ളിപ്പുലി കയറി: വിദ്യാര്‍ഥിയെ ആക്രമിച്ചു

ലക്നൗ: ക്ലാസ് മുറിയില്‍ കയറിയ പുള്ളിപ്പുലി വിദ്യാര്‍ഥിയെ ആക്രമിച്ചു. ഉത്തര്‍ പ്രദേശില്‍ അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍ കോളേജില്‍ ബുധനാഴ്ചയാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ലക്കി രാജ് സിങ് എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. പുള്ളിപ്പുലി സ്‌കൂളില്‍ കയറിയ വിവരവും അതിനെ പൂട്ടിയിട്ട വിവരവും പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചതായി പ്രിന്‍സിപ്പല്‍ യോഗേഷ് യാദവ് വ്യക്തമാക്കി.

തുടര്‍ന്ന് വിദ്യാർത്ഥികളും അധികൃതരും ചേർന്ന് പുള്ളിപ്പുലിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ക്ലാസില്‍ കയറിയപ്പോള്‍ പുള്ളിപ്പുലിയെ കണ്ടെന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് ആക്രമിക്കുകയായിരുന്നു എന്നും പരിക്കേറ്റ ലക്കി രാജ് സിങ് പറഞ്ഞു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ലക്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button