ചെന്നെെ: പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ക്ലാസ്മുറികള് അടിച്ചുതകര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ധര്‍മപുരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ക്ലാസ് റൂമിലെ ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്തത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരീക്ഷ കഴിഞ്ഞ് നേരെ ക്ലാസ് മുറികളില്‍ കയറി പേപ്പറുകള്‍ കീറിയെറിഞ്ഞെന്നും പിന്നാലെ മേശകളും ബെഞ്ചുകളും ഫാനും ഉള്‍പ്പെടെ അടിച്ചു തകര്‍ത്തുവെന്നും അദ്ധ്യാപകര്‍ പറഞ്ഞു.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അതിക്രമം കാട്ടിയ വിദ്യാര്‍ത്ഥികളെ അഞ്ചു ദിവസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തതായി ചീഫ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ കെ ഗുണശേഖരന് അറിയിച്ചു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
Post Your Comments