കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. രണ്ട് യാത്രികരിൽ നിന്നായി നാലു കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ട് കോടി വിലമതിക്കുന്ന സ്വർണം ട്രോളി ബാഗിലൊളിപ്പിച്ചാണ് ഇരുവരും കൊണ്ടുവന്നത്. ജിദ്ദയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് രണ്ടു പേരും കരിപ്പൂരിലെത്തിയത് എയർ കസ്റ്റംസ് ഇൻ്റലിജൻസ് യൂണിറ്റാണ് സ്വർണം പിടികൂടിയത്.
Read Also: ഒമിക്രോണ്‍ സഹായ വാഗ്ദാനം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് കെവിന്‍ പീറ്റേഴ്സണ്‍
കരിപ്പൂരിൽ നാൾക്കുനാൾ സ്വർണക്കടത്ത് വർധിക്കുമ്പോൾ പ്രതികൾക്കായി കേരള പോലീസ് വല വിരിക്കുകയാണ്. എങ്കിലും പോലീസിനെ വെട്ടിച്ചാണ് യാത്രക്കാർ യാത്രക്കാർ എന്ന വ്യാജേനെ പ്രതികൾ പല രൂപത്തിൽ സ്വർണ്ണക്കടത്ത് നടത്തുന്നത്. പിന്നിൽ വൻ മാഫിയകളുടെ ഇടപെടലുകൾ ഉണ്ടെന്ന് വ്യക്തമാണ്. ഒന്നിനു പിറകെ ഒന്നായി പ്രതികളെ പിടിക്കുമ്പോഴും യാതൊരു അവസാനവും ഇല്ലാതെ മാഫിയകളുടെ ഇടപെടലുകൾ ശക്തം.
Post Your Comments