ErnakulamLatest NewsKeralaNattuvarthaNews

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്‌മെന്റ്: കോടികള്‍ തട്ടിയെടുത്ത കേസിൽ രണ്ടുപേര്‍ പിടിയില്‍

മൂവാറ്റുപുഴ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്‌മെന്റ് കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി കുടയത്തൂര്‍ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടില്‍ അനീഷ് (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ സനീഷ്‌മോന്‍ ഡാനിയേല്‍ (37) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

പോളണ്ടില്‍ ജോലി വാഗ്ദാനം നല്‍കി സംസ്ഥാനത്ത് ഉടനീളം പത്രപ്പരസ്യം നല്‍കി ഉദ്യോഗാര്‍ഥികളെ വഞ്ചിച്ച് പണം തട്ടുകയായിരുന്നു ഇവര്‍ ചെയ്തത്. തട്ടിപ്പ് നടത്തി ലഭിച്ച പണം കൊണ്ട് പ്രതികള്‍ ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നു.

ബിജെപിക്ക് മുന്നില്‍ കേരളം തലകുനിക്കില്ല: സംഘപരിവാറിന് താക്കീതുമായി ഡിവൈഎഫ്‌ഐ

സംസ്ഥാനത്താകെ നൂറിലേറെ ഉദ്യോഗാര്‍ഥികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ജോലി വാഗ്ദാനം നൽകി കോടികളാണ് ഇവര്‍ തട്ടിച്ചെടുത്തത്. എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button