തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ മർദ്ദിച്ചെന്നാരോപിച്ച് യുവതി. സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ ഭർത്താവിന്റെ വീട്ടുകാർ മർദ്ധിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വെണ്ണിയൂര്‍ സ്വദേശി അഖിലിന്‍റെയും ബന്ധുക്കളുടെയും പേരില്‍ നിബിഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തത് രണ്ടാഴ്ചയ്ക്ക് ശേഷമാണ്. ആത്മഹത്യയുടെ വക്കിൽ നിന്നുമാണ് അച്ഛനും അമ്മയും രക്ഷപെടുത്തറിയതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാരക്കോണം സ്വദേശി നിബിഷയും വിഴിഞ്ഞം വെണ്ണിയൂര്‍ സ്വദേശിയായ അഖിലും ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരാകുന്നത്. സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും നാല്പത് പവന്‍റെ സ്വര്‍ണാഭരണങ്ങളും നാല്പത് സെന്‍റ് ഭൂമിയും നിബിഷയ്ക്ക് വിന്‍സെന്‍റ് നല്‍കി. വിവാഹത്തിന് ശേഷം സ്വർണം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ മർദ്ധിച്ചെന്നും തനിക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞ് അപമാനിച്ചെന്നും യുവതി പറയുന്നു.
Also Read:ദിവസവും നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!!
പിന്നീട് മര്‍ദനവും പതിവായി. പിന്നീടങ്ങോട്ട് സംസാരം മുഴുവന്‍ സ്ത്രീധനത്തെക്കുറിച്ചായി. പിടിച്ച് നില്‍ക്കാന്‍ കഴിയാതായപ്പോള്‍ വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം നിബിഷ വീട്ടിലേക്ക് വിളിച്ചു. അച്ഛനും അമ്മയും എത്താന്‍ വൈകിയിരുന്നെങ്കില്‍ സ്ത്രീധന പീഡനത്തിന്‍റെ പേരിൽ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് നിബിഷ പറയുന്നു. ജൂലായ് മാസം നിബിഷയെ മര്‍ദിച്ചപ്പോള്‍ പൊലീസെത്തിയിരുന്നു. കാര്യമായി ഒരു നടപടിയും എടുത്തില്ല. മര്‍ദനമേറ്റ ദിവസം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും അതേ പൊലീസ് അനങ്ങിയില്ല. തുടര്‍ച്ചയായി പറഞ്ഞിട്ടും കേസെടുക്കാന്‍ രണ്ടാഴ്ചയിലധികമെടുത്തു. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും എല്ലാം കള്ളക്കേസാണെന്നുമാണ് അഖിലിന്‍റെയും കുടുംബത്തിന്‍റെയും വിശദീകരണം.
Post Your Comments