Latest NewsIndiaInternational

ഭാര്യയുടെ അമിത വൃത്തിയിൽ യുവാവിന് വിവാഹമോചനം: ലാപ്ടോപ്പും ഫോണും വരെ സോപ്പ് ഉപയോഗിച്ച് കഴുകുന്നു

ഭർതൃമാതാവ് മരിച്ച സമയത്ത് ഭർത്താവിനെയും കുട്ടികളെയും വീടിന് പുറത്താക്കി. വീട് വൃത്തിയാക്കുന്നതിന്റെ പേരിൽ 30 ദിവസമാണ് പുറത്തുനിർത്തിയത്

ബെംഗളൂരു: ഭാര്യയുടെ അമിത വൃത്തിയിൽ വലഞ്ഞ യുവാവിന് അവസാനം വിവാഹമോചനം ലഭിച്ചു. ബെംഗളൂരുവിലാണ് സംഭവം. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ഭാര്യക്ക് വൃത്തി കൂടിയതെന്ന് യുവാവ് വ്യക്തമാക്കി. കല്യാണം കഴിഞ്ഞ് ഉടൻ തന്നെ ജോലിയുടെ ഭാഗമായി സോഫ്റ്റ് വെയർ എൻജിനീയറായ യുവാവും ഭാര്യയും ബ്രിട്ടനിലേക്ക് തിരിച്ചു. രണ്ടുവർഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോൾ മുതലാണ് ഭാര്യയുടെ സ്വഭാവത്തിൽ മാറ്റം വന്നത്. ഭാര്യയ്‌ക്ക് ഒസിഡി രോഗമാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞു.

അമിത വൃത്തി കാരണം ജീവിതം തന്നെ ബുദ്ധിമുട്ടിലായതായി യുവാവ് കൂട്ടിച്ചേർത്തു. ഒരു ദിവസം ഭാര്യ ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാൻ മാത്രമായി മറ്റൊരു സോപ്പ് സൂക്ഷിച്ചിരുന്നതായും യുവാവ് ആരോപിച്ചു ഭർതൃമാതാവ് മരിച്ച സമയത്ത് ഭർത്താവിനെയും കുട്ടികളെയും വീടിന് പുറത്താക്കി. വീട് വൃത്തിയാക്കുന്നതിന്റെ പേരിൽ 30 ദിവസമാണ് പുറത്തുനിർത്തിയത്. പ്രശ്‌നം ഗുരുതരമായതോടെ വിവാഹമോചനം ചെയ്യുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി.

കൊറോണ മഹാമാരി വന്നതോടെ സംഗതി കൂടുതൽ വഷളായി.ഭാര്യയുടെ ഒസിഡി രോഗം കൂടി. വീട്ടിലെ എല്ലാം കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങി. വർക്ക് ഫ്രം ഹോം മാതൃകയിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ, തന്റെ ലാപ്പ്‌ടോപ്പും മൊബൈൽ ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകിയതായി യുവാവ് ആരോപിക്കുന്നു. അതേ സമയം വിവാഹമോചനം ലഭിക്കുന്നതിന് ഭർത്താവ് നുണപറയുകയാണെന്ന് ഭാര്യ ആരോപിച്ചു.തന്റെ സ്വഭാവത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് യുവതി കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button