ദില്ലി: ഇന്ത്യന്‍ കായിക രംഗത്തെ ഇതിഹാസ താരമെന്നു വിശേഷിപ്പിക്കാവുന്ന അഞ്ജു ബോബി ജോര്‍ജിന് ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ‘വുമണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം. ഇന്ത്യന്‍ കായിക രംഗത്തിന് നല്‍കുന്ന സംഭാവനകളും ലിംഗ സമത്വത്തിനായുള്ള പോരാട്ടങ്ങളും പരിഗണിച്ചാണ് അഞ്ജുവിന് അവാര്‍ഡ് സമ്മാനിക്കുന്നത്.
ലോംഗ് ജമ്പിലെ സൂപ്പര്‍ താരമായ അഞ്ജു ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ അത്‌ലറ്റാണ്. 2003 ലോക ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ജു വെങ്കല മെഡല്‍ നേടിയത്. വിരമിച്ച ശേഷം അഞ്ജു പെണ്‍കുട്ടികള്‍ക്കായി പരിശീലനകേന്ദ്രം തുറന്നിരുന്നു.
Read Also:- ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങൾ..!!
അണ്ടര്‍ 20 വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാവിനെ സൃഷ്ടിക്കാനും അഞ്ജുവിന്റെ അക്കാദമിക്ക് സാധിച്ചു. വേള്‍ഡ് അത്‌ലറ്റിക്‌സ് അവാര്‍ഡിലൂടെ ആദരിക്കപ്പെട്ടതായി അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.
Post Your Comments