ന്യൂഡല്‍ഹി: ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും കേന്ദ്രസർക്കാരിന്റെ നിർദേശം. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഭിന്നതാല്പര്യം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും രാജി ആവശ്യപ്പെട്ട് കായികമന്ത്രാലയം കത്തയച്ചിട്ടുണ്ട്.
Read Also: ഇനി മുതൽ കെഎസ്‌ആര്‍ടിസി യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് ഉത്തരവ്
കര്‍ണം മല്ലേശ്വരി, അഭിനവ് ബിന്ദ്ര എന്നിവര്‍ക്കും ദേശീയ നിരീക്ഷക പദവി ഒഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ബിന്ദ്ര പദവി ഒഴിഞ്ഞിരുന്നു. എന്നാൽ മാസങ്ങൾക്ക് മുൻപേ താൻ പദവി രാജിവെച്ചതാണെന്നും എന്ത് അടിസ്ഥാനത്തിലാണ് കത്ത് വന്നിരിക്കുന്നതെന്ന് അറിയില്ലെന്നും പി.ടി. ഉഷ പറയുകയുണ്ടായി.
Post Your Comments