CinemaLatest NewsIndiaNewsEntertainmentKollywoodMovie Gossips

ഇനി മുതല്‍ ‘തല’ എന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി അജിത് കുമാര്‍

ചെന്നൈ: തമിഴിലെ മുൻനിര താരങ്ങളില്‍ ഒരാളാണ് അജിത് കുമാര്‍. ആരാധകര്‍ ‘തല’ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. എന്നാല്‍ തന്നെ ഇനി മുതല്‍ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥനയയുമായി രംഗത്ത് വന്നിരിക്കുകയാണ് അജിത്. അജിത്തിനെ തല എന്നാണ് ആരാധകര്‍ അഭിസംബോധന ചെയ്യുന്നത്.

മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് ഇനി മുതല്‍ തന്നെ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അജിത് അഭ്യര്‍ത്ഥിച്ചത്. ഇനി മുതല്‍ ‘അജിത് കുമാര്‍’ എന്നോ ‘എകെ’ എന്നോ മാത്രം പരാമര്‍ശിക്കണമെന്നും ‘തല’ എന്ന് വിളിക്കരുതെന്നുമാണ് കത്തില്‍ അജിത് ആവശ്യപ്പെട്ടത്. 2001ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തിലൂലെ പ്രകടനത്തിലൂടെയാണ് അജിത്തിന് ‘തല’ എന്ന വിളിപ്പേര് ലഭിച്ചത്. നേരത്തെ, തന്റെ ആരാധക സംഘത്തെയും അജിത് പിരിച്ചുവിട്ടിരുന്നു.

കന്യാസ്ത്രീയെ കോൺവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹതയെന്ന് കുടുംബം
അജിത് പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ‘വാലിമൈ’ അടുത്ത വർഷം പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വാലിമൈ ബോണി കപൂര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button