ErnakulamKeralaNattuvarthaLatest NewsNews

ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇതുവഴി പോയ വള്ളക്കാരാണ് മൃതദേഹം കണ്ടത്

കൊച്ചി: ചിറ്റൂർ പാലത്തിന്റെ കൈവരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 6.30 ഓടെ ഇതുവഴി പോയ വള്ളക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

വിവരം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് മൃതദേഹം മാറ്റിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നാല്‍പ്പത് വയസിനടുത്ത് പ്രായം തോന്നിക്കും. ഇവരെ തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും പൊലീസ് പറഞ്ഞു.

Read Also : 62കാ​രന്റെ ഉപജീവനമാർ​ഗമായ 30 കോഴികളെ കൂട്​ തകർത്ത്​ കൊന്ന് തെരുവുനായ്ക്കൾ : 38 എ​ണ്ണത്തിന് ഗു​രു​ത​ര പ​രി​ക്ക്

സംഭവത്തിൽ കേസെടുത്ത എറണാകുളം നോര്‍ത്ത് പൊലീസ് സമീപപ്രദേശങ്ങളില്‍ നിന്നും കാണാതായ യുവതിക്കളെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇത് ആത്മഹത്യയാണോ അതോ കൊലപാതകം ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button