പ്രഭാത ഭക്ഷണം ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഊർജ്ജം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനാൽ പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രാതൽ ഒഴിവാക്കിയാൽ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
➤ ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
➤ പ്രഭാത ഭക്ഷണത്തിൽ ഫാസ്റ്റ് ഫുഡ് ഒരിക്കലും ഉൾപ്പെടുത്തരുത്. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക്, പ്രസർവേറ്റിവ് എന്നിവയും രാവിലെ കഴിക്കാൻ പാടില്ല.
Read Also:- എട്ട് മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക..!
➤ പോഷക സമ്പന്നമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. പാൽ, മുട്ട, പയർ വർഗ്ഗങ്ങൾ എന്നിവ പ്രാതലിന് ഉൾപ്പെടുത്താം. പഴവർഗങ്ങൾ, ജ്യൂസ്, ഇലക്കറികൾ അടങ്ങിയ സലാഡുകൾ എന്നിവ രാവിലെ നല്ലതുപോലെ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
Post Your Comments