
എറണാകുളം: പറവൂരിൽ സിസിടിവിയുടെ കണക്ഷന്‍ വിച്ഛേദിച്ച ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷിനെ (42) യാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തത്. വിവാഹമോചനത്തിന് കേസ് നല്‍കിയ ശേഷം ഇരുവരും ഒരു വീട്ടില്‍ തന്നെ രണ്ടുമുറികളിലായി സിസിടിവി ക്യാമറ ഘടിപ്പിച്ചാണ് താമസിച്ചിരുന്നത്.
നവംബർ 11 നാണ് ഭാര്യ സുമയുടെ മുറിയിലെ ക്യാമറാ കണക്ഷന്‍ വിച്ഛേദിച്ച ശേഷം ഭർത്താവ് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചത്. പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെയാണ് ചാലാക്ക മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. എന്നാൽ കേസിന്റെ കാര്യത്തിന് വീണ്ടും പ്രതി എറണാകുളത്തെത്തുകയായിരുന്നു. ഇതോടെ വടക്കേക്കര പൊലീസ് വിവരമറിയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Post Your Comments