NewsSaudi ArabiaInternationalGulf

അഫ്ഗാൻ പൗരന്മാർക്ക് സേവനങ്ങൾ നൽകുന്നതിനായി കാബൂളിലെ എംബസിയിലെ കോൺസുലാർ വിഭാഗം തുറന്ന് സൗദി

റിയാദ്: കാബൂളിലെ എംബസിയിൽ കോൺസുലാർ വിഭാഗം തുറക്കാനൊരുങ്ങി സൗദി അറേബ്യ. അഫ്ഗാൻ പൗരന്മാർക്ക് കോൺസുലർ സേവനങ്ങൾ നൽകുന്നതിനായി ചൊവ്വാഴ്ച മുതൽ കോൺസുലാർ വിഭാഗം സൗദി അറേബ്യ തുറക്കുന്നത്. അഫ്ഗാന്റെ ഭരണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ കാബൂളിലെ എംബസിയിൽ നിന്ന് സൗദി എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചിരുന്നു.

Read Also: വധഭീഷണികൾ കൊണ്ട് ഭയപ്പെടുത്താനാകില്ല,തന്റെ ജോലി തുടരുമെന്ന് ഗൗതം ഗംഭീർ

അഫ്ഗാൻ ജനതയ്ക്ക് എല്ലാ കോൺസുലർ സേവനങ്ങളും നൽകാനുള്ള സൗദിയുടെ താൽപര്യത്തിൽ നിന്നാണ് തുറക്കാനുള്ള തീരുമാനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിലെ മാനുഷിക വിഷയങ്ങളും, പരിഹാര വഴികളും ചർച്ച ചെയ്യുന്നതിനായി ഒരു പ്രത്യേക മന്ത്രിതല യോഗം അടിയന്തരമായി വിളിക്കണമെന്ന് രാജ്യം മുമ്പ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.

Read Also: ദേശീയ ദിന അവധി: ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി

shortlink

Related Articles

Post Your Comments

Related Articles


Back to top button