Latest NewsIndiaNews

വധഭീഷണികൾ കൊണ്ട് ഭയപ്പെടുത്താനാകില്ല,തന്റെ ജോലി തുടരുമെന്ന് ഗൗതം ഗംഭീർ

ന്യൂഡൽഹി : തുടര്‍ച്ചയായുള്ള വധഭീഷണികളെ ഭയക്കുന്നില്ലെന്ന് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. ഈ ഭീഷണികളെ തനിക്ക് ഭയമില്ലെന്നും ഇക്കാര്യം ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നുണ്ടെന്നും ഗൗതം ഗംഭീർ പറഞ്ഞു.

‘എനിക്ക് ഒരു തരത്തിലുള്ള ഭയവും ഇല്ല. ഞാൻ ജോലി ചെയ്യുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും നിർത്തുന്നില്ല. ഈ പരിപാടിയുടെ വിജയത്തിലാണ് ഇപ്പോൾ എന്റെ ശ്രദ്ധ’- ഈസ്റ്റ് ഡൽഹി പ്രീമിയർ ലീഗിലെ ആദ്യ മത്സരം യമുന സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗംഭീർ.

Read Also  :  ‘മകൾ അവൾക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു, സന്തോഷവാനാണ്’: ഒരച്ഛന്റെ കുറിപ്പ്

കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ മൂന്ന് ഭീഷണിസന്ദേശമാണ് ഗംഭീറിന് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഗംഭീറിനുള്ള സുരക്ഷയും വര്‍ധിപ്പിച്ചു. വധഭീഷണി സന്ദേശമുള്ള ഇ-മെയില്‍ അയച്ചത് പാകിസ്ഥാൻ സ്വദേശിയായ ഷാഹിദ് ഹമീദ് എന്ന വ്യക്തിയാണെന്ന് വിവരം ലഭിച്ചതായി ഡല്‍ഹി പോലീസ് പറഞ്ഞിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്‌പെഷ്യല്‍ സെല്ലിനാണ് അന്വേഷണച്ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button