KannurKeralaNattuvarthaLatest NewsNews

കണ്ണൂരിൽ പോളി ടെക്നിക് വിദ്യാർത്ഥി തൂങ്ങി മരിച്ചു, മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽ

കണ്ണൂര്‍: കണ്ണൂരിൽ പോളി ടെക്നിക് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്. കോളജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൈനല്‍ ഇയര്‍ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിയാണ് അശ്വന്ത്.

Also Read:ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് 2025 ആകുന്നതോടെ എച്ച്ഐവിയും ഇല്ലാതാക്കാനാവും: മുഖ്യമന്ത്രി

അതേസമയം, സംസ്ഥാനത്ത് കൗമാരക്കാരുടെ ആത്മഹത്യകൾ ദിനം പ്രതി വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിസ്സാര കാരണങ്ങൾക്ക് പോലും കുട്ടികൾ ആത്മഹത്യ തിരഞ്ഞെടുക്കത്തായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പർ: 1056,

മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

shortlink

Related Articles

Post Your Comments

Related Articles


Back to top button