COVID 19Latest NewsNewsInternational

‘യാത്രാ നിരോധനം കൊണ്ട് ഒമിക്രോൺ തടയാൻ സാധിക്കില്ല‘: ലോകാരോഗ്യ സംഘടന

ജനീവ: യാത്രാ നിരോധനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഒമിക്രോൺ വ്യാപനം തടയാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് മറ്റ് രാജ്യങ്ങൾ വ്യാപകമായി വിലക്കേർപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. യാത്രാ നിരോധനം ജനജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുകയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നു.

Also Read:ഒമിക്രോൺ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് അയർലൻഡ്, പരിശോധന നിർബ്ബന്ധമാക്കി

യാത്രാ നിരോധനം കൊവിഡ്  വ്യാപനം ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ സാരമായി ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ശാസ്ത്രീയമായ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന പ്രതിരോധ നടപടികളാണ് അഭികാമ്യം. അന്താരാഷ്‌ട്ര യാത്രികരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നു.

നിലവിൽ പന്ത്രണ്ടിലധികം രാജ്യങ്ങളിലാണ് ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെല്ലാം കർശന നിരീക്ഷണത്തിലാണ്. കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നിയന്ത്രണങ്ങളും ജാഗ്രതയും കർശനമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button