COVID 19Latest NewsNewsEuropeInternational

ഒമിക്രോൺ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് അയർലൻഡ്, പരിശോധന നിർബ്ബന്ധമാക്കി

ഡബ്ലിൻ: ഒമിക്രോൺ വ്യാപനം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അയർലൻഡ്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കൂവെന്ന് അയർലൻഡ് വ്യക്തമാക്കി. അയർലൻഡിൽ ഒമിക്രോൺ ബാധ സംശയിക്കുന്ന പതിനൊന്ന് പേർ നിലവിലുള്ള സാഹചര്യത്തിലാണ് ഇത്.

Also Read:വ്യാജവാർത്ത പ്രചരിപ്പിച്ചാൽ വൻതുക പിഴയും തടവും: പുതിയ സൈബർ നിയമവുമായി യുഎഇ

മുഴുവൻ വാക്സിൻ ഡോസുകളും സ്വീകരിക്കുകയോ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കൊവിഡ് ബാധിക്കുകയോ ചെയ്ത യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആന്റിജൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം.

Also Read:പൊതുമാപ്പിനിടയിലും പ്രതികാരം തുടരുന്നു: നൂറിലധികം മുൻ അഫ്ഗാൻ സൈനികരെ താലിബാൻ കൊലപ്പെടുത്തി

വെള്ളിയാഴ്ച മുതൽ ഈ നിബന്ധനകൾ പ്രാബല്യത്തിലുള്ളതായി അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button