KottayamLatest NewsKeralaNattuvarthaNews

കോട്ടയത്ത് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയായ നഴ്‌സിന് ദാരുണാന്ത്യം

പൊന്‍കുന്നം കെവിഎംഎസ് ജംഗ്ഷനിലാണ് അപകടം

കോട്ടയം : ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയായ നഴ്‌സിന് ദാരുണാന്ത്യം. പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്പിളിയാണ് മരിച്ചത്. പൊന്‍കുന്നം കെവിഎംഎസ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. ജോലിക്കായി പോകും വഴിയാണ് അപകടം ഉണ്ടായത്. അമ്പിളി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു.

Read Also : ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റോഡില്‍ വീണ അമ്പിളിയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങി. കെവിഎംഎസ് അരവിന്ദാ ആശുപത്രിയിലെ നഴ്‌സാണ് ഇവര്‍. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button