ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്നിരുന്ന അഞ്ച് ഷട്ടറുകള്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകൾ അടച്ചത്. നിലവിലെ ജലനിരപ്പ് 141.90 അടിയാണ്. നാല് ഷട്ടറുകള്‍ 30 സെ.മി ഉയര്‍ത്തിയിട്ടുണ്ട്. 2,300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായതോടെ യാതൊരു മുന്നറിയിപ്പും നല്‍കാതെ തമിഴ്നാട് ഇന്നലെ രാവിലെ ഷട്ടറുകള്‍ തുറന്നിരുന്നു. ഷട്ടറുകള്‍ രാത്രി തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം മുഖവിലയ്ക്ക് എടുക്കാതെയായിരുന്നു തമിഴ്നാടിന്റെ നടപടി. ഇതോടെ പെരിയാറില്‍ നാലടിയിലേറെ ജലനിരപ്പുയര്‍ന്നു.
Read Also : ബൈക്ക് യാത്രക്കിടെ നെഞ്ചുവേദന : യുവാവിന് ഫയർഫോഴ്സ് രക്ഷകരായി
രാത്രികാലത്ത് ഷട്ടര്‍ തുറന്നാല്‍ കേരളത്തിന് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ പരിമിതികള്‍ ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് ചൊവ്വാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഇവിടെ നിന്നും പരമാവധിവെള്ളം മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉല്‍പാദനത്തിനായി കൊണ്ടുപോകുന്നുണ്ട്. 2401 അടിയായാല്‍ ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും.
Post Your Comments